കൊച്ചി: കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ കൂടി. പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം റൂട്ടിലാകും ഇവ ഓടിക്കുക. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷന് നൽകും.
12 കോച്ചുകളുളള മെമു ട്രെയിനുകളാണു പുതിയതായി വരുന്നത്. കൂടുതല്‍ പേര്‍ക്കു യാത്ര ചെയ്യാമെന്നതിനൊപ്പം പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയും. മെമു വരുമ്പോള്‍ പിന്‍വലിക്കുന്ന പരമ്പരാഗത പാസഞ്ചര്‍ കോച്ചുകള്‍ നിലവിലുളള എക്‌സ്പ്രസ് ട്രെയിനുകളില്‍ കോച്ചുകള്‍ കൂട്ടാനായി ഉപയോഗിക്കും.
Post Your Comments