Latest NewsKerala

മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി മെമു സര്‍വ്വീസ് വരുന്നു

കോഴിക്കോട് മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് വിരാമമിടാന്‍ മെമു സര്‍വ്വീസുകള്‍ വരുന്നു. സര്‍വീസ് ആരംഭിക്കാന്‍ ഇനി ഏതാനും നടപടി ക്രമങ്ങളുടെ കാലതാമസം മാത്രമെയുള്ളുവെന്ന് കോഴിക്കോട് എംപി എം കെ രാഘവന്‍ വ്യക്തമാക്കി.ഇതോടു കൂടി മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ ദീര്‍ഘ നാളായി അനുഭവിക്കുന്ന യാത്രാക്ലേശത്തിനാണ് പരിഹാരമാവുക.

ഷൊര്‍ണ്ണൂര്‍-മംഗളൂരു റൂട്ടില്‍ കോഴിക്കോടിനേയും കണ്ണൂരിനേയും ബന്ധിപ്പിക്കുന്ന മെമു സര്‍വ്വീസാണ് തത്വത്തില്‍ അംഗീകാരം നേടിയിരിക്കുന്നത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ദുരിതയാത്ര യാത്രക്കാര്‍ നിരവധി തവണ അധികാരികളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ട്രെയിന്‍ യാത്രക്കാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കും ഇത് ഇടവരുത്തിയിരുന്നു. എംപിമാര്‍ നിരവധി തവണ റെയില്‍വേ മന്ത്രിയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മെമു സര്‍വ്വീസ് യാഥാര്‍ത്ഥ്യമായാല്‍ ഈ പ്രശ്‌നത്തിന് എന്നന്നേക്കുമുള്ള പരിഹാരമാകും. പല ദീര്‍ഘദൂര ട്രെയിനുകളുടെ വൈകിയോടലുകളും ഇതോട് കൂടി യാത്രക്കാരെ ബാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button