ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സോടെ ബോക്‌സിങ് നിർത്തുമെന്ന സൂചനയുമായി ലോക ബോക്സിങ്ങിലെ ഇന്ത്യയുടെ ഇടിവെട്ടു താരം മേരി കോം. തന്റെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം. ‘അടുത്തവർഷത്തെ ടോക്കിയോ ഒളിംപിക്സിലും ഇന്ത്യയ്ക്കായി ഇറങ്ങും; സ്വർണം ലക്ഷ്യമിട്ടു തന്നെ ഇടിക്കും. ടോക്കിയോ ഒളിംപിക്സോടെ ഇടി നിർത്തും’- മേരി കോം വ്യക്തമാക്കി. ഇക്കുറി സ്വർണം ലക്ഷ്യമിട്ടിറങ്ങുന്ന താൻ പരിശീലനം നേരത്തേ തന്നെ തുടങ്ങിയതായും അവർ പറഞ്ഞു.
2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയിരുന്നു. റിയോ ഒളിംപിക്സ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനു പിന്നാലെ, 48 കിലോഗ്രാം വിഭാഗത്തിൽ നിന്നു മേരി കോം 51 കിലോഗ്രം വിഭാഗത്തിലേക്കു മാറിയിരുന്നു. അതിൽ പുതുമയില്ലെന്നും നാലഞ്ചു വർഷം മുമ്പ് ഈ വിഭാഗത്തിലും താൻ മൽസരിച്ചിരുന്നതായും മേരികോം പറയുകയുണ്ടായി.
Post Your Comments