ലണ്ടന്‍: സ്വവര്‍ഗാനുരാഗികളെ ബസ്സില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ലണ്ടന്‍ നഗരത്തിൽ ഉറുഗ്വേ സ്വദേശിയായ മെലാനിയ ഗെയ്‌മോനറ്റ്, അമേരിക്കന്‍ സ്വദേശി ക്രിസ് എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ചതോടെ ഒരു സംഘം പുരുഷന്മാര്‍ ചേര്‍ന്ന് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നു യുവതികൾ പറയുന്നു.
ഇരുവരും രാത്രിയില്‍ വീട്ടിലേക്ക് മടങ്ങവെ തങ്ങള്‍ പ്രണയിനികളാണെന്ന് മനസ്സിലാക്കിയ ബസ് യാത്രക്കാരില്‍ ചിലര്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് മെലാനിയ പറയുന്നു. അവര്‍ തങ്ങള്‍ക്ക് ചുറ്റുംകൂടിനിന്ന് ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടര്‍ന്നാണ് തങ്ങളോട് ചുംബിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ക്ക് കണ്ട് ആസ്വദിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യണമെന്നായിരുന്നു ആവശ്യം. അത് നിരസിച്ചപ്പോൾ അവര്‍ ദേഹോപദ്രവം തുടങ്ങി. അവര്‍ ക്രിസിനെ ചുറ്റുംകൂടി നിന്ന് തല്ലിച്ചതച്ചു. ഡബിള്‍ഡെക്കര്‍ ബസ്സിന്റെ മുകള്‍ത്തട്ടിലായിരുന്നു സംഭവം. ഒരുവിധത്തിലാണ് അവരുടെയിടയില്‍ നിന്ന് തങ്ങള്‍ താഴേക്കിറങ്ങിയതെന്നും പിന്നീട് പൊലീസിന്റെ സഹായം തേടിയെന്നും മെലാനിയ പറഞ്ഞു.
Post Your Comments