ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് കിഷന്‍ സിംഗ് തോമറിന്റെ മകള്‍ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി പരാതി. സേത് സിഎല്‍ ഹിന്ദി മീഡിയം ഹൈസ്‌കൂളില്‍ അധ്യാപികയുടെ ജോലി ലഭിക്കാനായി ഇവര്‍ വ്യാജമായി ലക്‌നൗ സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് ഗോമ്തിപുര്‍ പൊലീസ ്‌സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്ന പരാതി.
2013 ല്‍ വ്യാജ ഡിഗ്രി ഉപയോഗിച്ച് കിഷന്‍ സിംഗ് തോമറിന്റെ മകള്‍ മാധുരി ടോമര്‍ അധ്യാപികയായി ജോലിയില്‍ ചേര്‍ന്നു. കിഷന്‍ സിംഗ് സ്‌കൂള്‍ ട്രസ്റ്റികളില്‍ ഒരാളായിരുന്നു. മാധുരിയുടെ ഭര്‍ത്താവായ വിജയ് പ്രതാപ് സിംഗാണ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചത്.
ഇവിടെ അധ്യാപകിയായി ചേര്‍ന്ന മാധുരി അഞ്ച് വര്‍ഷത്തിന് ശേഷം ജോലി സ്ഥിരമാക്കുന്നത് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഗാന്ധിനഗറില്‍ പരിശോധനയ്ക്കായി സമര്‍പ്പിച്ചപ്പോഴാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതിന് ശേഷം ആറ് മാസത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ പരാതി നല്‍കപ്പെട്ടത്.
Post Your Comments