തലശ്ശേരി: തങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികൾ സ്കൂളിലേക്കുപോകുമ്പോൾ ബാഗിൽ കുരുമുളകുപൊടിയോ മുളകുപൊടിയോ പേനാക്കത്തിയോ കരുതണം. എൻ.സി.സി.യിലോ സ്റ്റുഡന്റ്‌സ് പോലീസിലോ അംഗമല്ലാത്തവർ കരാട്ടെയോ കളരിപ്പയറ്റോ പരിശീലിക്കണം. ചെറിയ ശല്യമുണ്ടായാൽ അവിടെത്തന്നെ തീർക്കനാമെന്നും ഋഷിരാജ് സിങ് പറയുകയുണ്ടായി.
സ്‌കൂളുകളിൽ വിദ്യാർഥിനികളുടെ പരാതി പരിശോധിക്കാൻ മൂന്നംഗസമിതിയുണ്ടാകണം. മാനസികമോ ശാരീരികമോ ആയ ശല്യമുണ്ടായാൽ പരാതിനൽകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ആരെയും ഭയക്കേണ്ടതില്ല. അപമാനിതരായി ജീവിച്ചിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments