
പുല്‍വാമ: ജമ്മു-കശ്മീരിലെ പുൽവാമയിൽ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ലസിപോരയിൽ സുരക്ഷാസേനയാണ് നാല് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചിൽ തുടരുകയാണ്.
എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകളും സൈന്യം കണ്ടെത്തി.
സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ലസിപ്പോറ മേഖലയുള്ളത്. ഭാരതം ഈദ് ആഘോഷിക്കുന്നതിനിടെ അനന്ദ നാഗിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ഇന്നലെ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. ടെറിട്ടോറിയൽ ആർമി ജവാൻ മൻസൂർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.
Post Your Comments