പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയ്ക്കും താഴെ. സിപിഎം മാത്രമല്ല ഇത് കൂടാതെ പതിനാല് പാര്‍ട്ടികള്‍ കൂടി നോട്ടയ്ക്കും പിന്നിലായത്. സിപിഐയും മുസ്ലീംലീഗും ഇതില്‍പ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ ആകെ മൂന്ന് സീറ്റുകളിലാണ് സിപിഎം ജയിച്ചത്. 0.01 ശതമാനമാണ് ലഭിച്ച വോട്ടുകള്‍. എന്നാല്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ നിഷേധവോട്ടായ നോട്ടയ്ക്ക് 1.06 ശതമാനം വോട്ടുകള്‍ ലഭിച്ചു. മൊത്തം 36 രാഷ്ട്രീയപാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ പതിനഞ്ച് പാര്‍ട്ടികളെ പിന്തള്ളിയാണ് നോട്ട മുന്നിലെത്തിയത്.
എല്‍ജെപി, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, മുസ്ലീംലീഗ്, ശിരോമണി അകാലിദള്‍, സിപിഐ, അപ്‌നാദള്‍ തുടങ്ങിയ പ്രമുഖ പാര്‍ട്ടികളെല്ലാം നോട്ടയേക്കാള്‍ കുറഞ്ഞ വോട്ടിംഗ് ശതമാനമാണ് നേടിയത്. അതേസമയം രാംവിലാസ് പാസ്വാന്റെ എല്‍ജെപി ബീഹാറില്‍ ആറ് മണ്ഡലങ്ങളില്‍ വിജയിച്ചാണ് വോട്ടിംഗ് ശതമാനത്തില്‍ നോട്ടയേക്കാള്‍ പിന്നിലെത്തിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.52 ശതമാനം മാത്രമാണ് എല്‍ജെപിക്ക് കിട്ടിയത്.
ഏഴ് പാര്‍ട്ടികള്‍ ഒരു സീറ്റ് വീതം നേടിയിരുന്നു. എന്നാല്‍ ഈ ഏഴ് പാര്‍ട്ടികള്‍ക്കുംകൂടി ഒരു ശതമാനത്തോളം വോട്ട് പിടിക്കാന്‍ കഴിഞ്ഞില്ല. 2014 ലെ തെരഞ്ഞെടുപ്പ് മുതലാണ് നോട്ട തുടങ്ങിയത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോട് വിമുഖതയുള്ള വോട്ടര്‍മാര്‍ക്ക് ആരും സ്വീകാര്യര്യല്ല എന്ന നിലപാട് അറിയിക്കാനാണ് നോട്ട ഉള്‍പ്പെടുത്തിയത്.
Post Your Comments