ന്യൂ ഡൽഹി: പലസംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറ തകർന്നു നിൽക്കക്കള്ളിയില്ലാതെയായി. തെലങ്കാനയിൽ 12 എം.എല്‍.എമാര്‍ ടിആർഎസിലേക്ക് ചേക്കേറിയിരുന്നു. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ പരാജയം കാരണമെന്നാണ് ഇവരുടെ വാദം. നാഥനില്ലാതായിരിക്കുകയാണ് കോണ്‍ഗ്രസിനെന്നും രാജ്യമെങ്ങും കോണ്‍ഗ്രസ് ഛിന്നഭിന്നമാവുകയാണെന്നും പല നേതാക്കൾക്കും അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് എം.എല്‍.എമാരും ഇപ്പോള്‍ ടി.ആര്‍.എസിന്റെ ഭാഗമാണ്.
അതെ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ കസേരയ്ക്കായി മുറവിളി ഉയര്‍ന്നപ്പോള്‍ ‘എന്നെ തീര്‍ക്കണമെങ്കില്‍ വെടിവച്ചുകൊന്നേക്കൂ’ എന്ന്സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്വം മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അനുയായികളായ നേതാക്കള്‍യോഗത്തില്‍ ആവശ്യപ്പെട്ടു.
ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.ഭൂപീന്ദര്‍ സിങ് ഹൂഡയും അശോക് തന്‍വാറും ഹരിയാന കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ്. ഇരുവിഭാഗവും തമ്മിലുള്ള കടുത്ത വിഭാഗീയതയാണ് ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പ്രധാന കാരണം. പഞ്ചാബിൽ സാധുവും ക്യാപ്റ്റൻ അമരീന്ദർ സിങ്ങും തമ്മിലുള്ള ഭിന്നത മൂലം കോൺഗ്രസ് എംഎൽഎ മാരും ചേരി തിരിഞ്ഞിരിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിക്ക് പിന്നാലെ കര്‍ണാടകയിലെ കൂട്ടുകക്ഷി ഭരണം തകര്‍ച്ചയിലേക്ക്. ഏറെ താമസിയാതെ തന്നെ സംസ്ഥാനത്ത് ഭരണമാറ്റമോ പുതിയ തെരഞ്ഞെടുപ്പ് നടക്കുകയോ ഉണ്ടാകുമെന്ന് സൂചനയുമായി എത്തിയിരിക്കുന്നത് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ്. മാണ്ഡ്യയില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ പുതിയ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ നിഖില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.കര്‍ണാടകയിലെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ഭരണമാറ്റം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കുമാരസ്വാമി ഇതുവരെ വഴങ്ങിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും സഖ്യസര്‍ക്കാരിനെ വിമര്‍ശിച്ചും എഎച്ച് വിശ്വനാഥ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് നിഖിലിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
രാജസ്ഥാനിൽ മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റും തമ്മിലുള്ള വിഭാഗീയതയും മറനീക്കി പുറത്തു വന്നു. ഇരു വിഭാഗങ്ങളുടെയും അനുയായികൾ പരസ്പരം ഏറ്റുമുട്ടുകയാണ്. തന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിന് മാത്രമാണെന്ന് അശോക് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി.കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ജോഥ്പൂരില്‍ വലിയ വ്യത്യാസത്തിലാണ് ഇക്കുറി വൈഭവ് ഗെഹ്‌ലോട്ട് പരാജയപ്പെട്ടത്.പാര്‍ട്ടി ഇവിടെ 25 സീറ്റുകളിലാണ് പരാജയപ്പെട്ടത്.
മുഖ്യമന്ത്രിക്കാണോ പിസിസി അദ്ധ്യക്ഷനാണോ പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന് ചോദിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും തുല്യമാണ്, ഒരാളുടെ തലയിലേക്ക് മാത്രം കെട്ടിവയ്‌ക്കേണ്ട ആവശ്യമില്ല. ഇവിടെ എല്ലാം തന്റെ മേലേക്കാണ് വരുന്നത്. വിജയിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധാരാളം പേര്‍ വരുമെന്നും, പരാജയപ്പെട്ടാല്‍ ആരും യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നാണ് നേതാക്കളുടെ ആവശ്യം. 2022-ല്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ഇപ്പോള്‍ മത്സരിക്കുന്നതിലൂടെ പ്രത്യേകിച്ച് ഒരു നേട്ടവുമുണ്ടാകില്ലെന്നും ഉത്തര്‍പ്രദേശ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.
ഡൽഹിയിൽ ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ പരാജയമായ കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്താനും പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥികളാരും പങ്കെടുത്തില്ല. പരാജയം വിലയിരുത്താന്‍ ഡല്‍ഹി പിസിസി അദ്ധ്യക്ഷ ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. പത്തു ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് ഷീല ദീക്ഷിത് നിര്‍ദ്ദേശം നല്‍കിയിരുന്നു.സ്ഥാനാര്‍ത്ഥികളെല്ലാവരും ഡല്‍ഹിക്കു പുറത്തായിരുന്നുവെന്നാണ് പരിശോധന കമ്മിറ്റി അംഗം യോഗാനന്ദ ശാസ്ത്രി അറിയിച്ചത്. സ്ഥാനാര്‍ത്ഥികള്‍ വിട്ടുനിന്ന യോഗത്തില്‍ ചില പ്രാദേശിക നേതാക്കള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.
അതെ സമയം അമേത്തിയിലെ പരാജയത്തിന് ശേഷം വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. വയനാട്ടിന്‍റെ മാത്രമല്ല കേരളത്തിന്‍റെ ആകെ പ്രതിനിധിയാണ് താനെന്നും ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കാളികാവില്‍ വച്ച് പറഞ്ഞു.ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം.
കോണ്‍സ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ രാഹുല്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ നിലമ്പൂരില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരീക്കോട്, എടവണ്ണ എന്നിവിടങ്ങളിലെ റോഡ് ഷോയ്ക്ക് ശേഷം കല്‍പറ്റയിലേക്ക് പോകും. നാളെ വയനാട്ടില്‍ വിവിധയിടങ്ങളില്‍ സ്വീകരണ പരിപാടികളുണ്ട്. മറ്റന്നാള്‍ ഉച്ചയ്ക്കാണ് രാഹുല്‍ ദില്ലിയിലേക്ക് തിരികെ പോവുക.
Post Your Comments