കാസര്‍കോട്: ചായക്കടയിലെ വാക്ക് തര്‍ക്കം രൂക്ഷമായി ഒടുവില്‍ പശുവിനും ഹിന്ദുദൈവങ്ങള്‍ക്കുമെതിരെയുള്ള അതിക്ഷേപമായി മാറി. മതനിന്ദ നടത്തി എന്ന പരാതിയില്‍ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. വെള്ളരിക്കുണ്ട് സ്വദേശി സാജനും വിഎച്പി പ്രവര്‍ത്തകന്‍ ചന്ദ്രനും തമ്മില്‍ ഓണിക്കുന്നിലെ ചായക്കടയില്‍ വെച്ച് നടന്ന രാഷ്ട്രീയ ചര്‍ച്ചയാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് വഴിവെച്ചത്.
ചര്‍ച്ചയ്ക്കിടെ പശുവിനെ ദൈവമായി കാണുന്ന നിങ്ങള്‍ അതിന്റെ പാലും കുടിക്കാന്‍ പാടില്ലെന്ന് സാജന്‍ പറഞ്ഞെന്നും പിന്നീട് ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് സംസാരിച്ചെന്നുമാണ് ചന്ദ്രന്‍ ആരോപിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചയാണ് നടന്നതെന്നും മത നിന്ദ നടത്തിയിട്ടില്ലെന്നും സാജന്‍ പറയുന്നു. ചന്ദ്രന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. മതനിന്ദാപരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും വെള്ളരിക്കുണ്ട് പൊലീസ് പറയുന്നു.
Post Your Comments