ടണ്‍കണക്കിന് ഭാരമുള്ള പാലം കാണാനില്ല. റഷ്യയിലാണ് സംഭവം. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് മോഷണം നടന്നത്. ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
റഷ്യയിലെ ആര്‍ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്‌ക് റീജിയണിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് കാണാതായത്. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളമുള്ള മധ്യഭാഗമാണ് കാണാതായത്. പാലം ഉപയോഗശൂന്യമായിരുന്നു. ഇതിന് സമീപത്തായി മറ്റൊരു പാലം പണികഴിപ്പിച്ചിട്ടുണ്ട്. മെയ് 16 ന് റഷ്യയിലെ സമൂഹമാധ്യമമായ വി.കെയിലാണ് ആദ്യം തകര്‍ന്ന പാലത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ നദിയില്‍ പാലത്തിന്റെ ഒരു ഭാഗം മുങ്ങിക്കിടക്കുന്നത് കാണാം. 10 ദിവസത്തിന് ശേഷം ഇതേ സ്ഥലത്തെ ചിത്രങ്ങള്‍ വി.കെയില്‍ വന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ നദിയില്‍ കിടക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ കാണാനില്ലായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
Post Your Comments