Latest NewsKerala

പനി ബാധിച്ച് യുവതി മരിച്ചു

മലപ്പുറം: വൈറല്‍ പനി ബാധിച്ച് യുവതി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. ആന്ധ്ര കുര്‍ണൂല്‍ സ്വദേശിനി സബീന പര്‍വിന്‍ (35) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വൈറല്‍ പനിയാണ് യുവതിയെ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം യുവതിയെ ബാധിച്ച വൈറസ് തിരിച്ചറിയാന്‍ ഇവരുടെ രക്ത സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിലെ അസി.പ്രൊഫസര്‍ ഡോ. സൈദ് ഹയാത്ത് ബാഷയുടെ ഭാര്യയാണ് സബീന. ഒന്നര വയസുള്ള ഒരു മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button