ന്യൂയോര്‍ക്ക്: ഐസ് ബക്കറ്റ് ചലഞ്ചും, പാട്മാന് ചലഞ്ചുമെല്ലാം ഈ അടുത്ത കാലം വരെ ഓണ്‍ലൈനില്‍ വയറലായിരുന്നു. കികി ചലഞ്ചണ് അതില്‍ ഏറെ ശ്രദ്ധേയമായത്. ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുക എന്നതായിരുന്നു അതിന്റെ രീതി. എന്നാല്‍ പലവിധത്തിലുള്ള അപകടം വിളിച്ചുവരുത്തുമെന്നുള്ളതിനാല് തന്നെ ചലഞ്ചിനെതിരെ വന്‍ ആക്ഷേപമാണ് ഉയര്‍ന്നത്. അപകടം തിരിച്ചറിഞ്ഞതോടെ ഇതിന്റെ ആവേശം കെട്ടടങ്ങി. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന മറ്റൊരു ചലഞ്ചാണ് ഇപ്പോള്‍ താരമാകുന്ന വാക്വം ചലഞ്ച്. കൗതുകകരമെങഅകിലും ഏറെ അപകടം നിറഞ്ഞതാണ് ഇതിന്റെ രീതി.
ആളുകള്‍ വലിയൊരു ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറും. അതിനുശേഷം ബാഗിനുള്ളില്‍ ഉള്ള വായു ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കും. അപ്പോള്‍ ബാഗിനകത്തെ വായു മുഴുവന്‍ പുറത്തേക്ക് പോയി ബാഗ് ആളുകളുടെ ദേഹത്ത് ഒട്ടിപിടിക്കും. ഇതോടെ അയാള്‍ക്ക് അനങ്ങാന്‍ വയ്യാതെ വരും. തമാശ ആണെങ്കിലും ഇതിനുപിന്നില്‍ അപകടം നിറഞ്ഞിരിപ്പുണ്ട്. ഈ ചലഞ്ച് ചെയ്ത ഒരു കുട്ടിക്ക് പിന്നീട് അനങ്ങാന്‍ പോലും വയ്യാതെ വീടിന്റെ ഉള്ളില്‍ മണിക്കൂറോളം കിടക്കേണ്ടി വന്നു. മാതാപിതാക്കള്‍ വന്നതിന് ശേഷമാണ് കുട്ടിയെ അതില്‍നിന്നും പുറത്തെടുത്തത്. ചില ആളുകള്‍ മുഖം വരെ മൂടിയും ഈ ചലഞ്ച് ചെയ്തുവരുന്നു. എത്ര അപകടകരമാണെന്നു പറഞ്ഞാലും ചെറിയ കുട്ടുകള്‍ മുതല്‍ ഈ ചലഞ്ചിന് പിറകേയാണ്.
Post Your Comments