ന്യൂഡല്‍ഹി: ജന്മദിനത്തില്‍ കൂട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സര്‍പ്രൈസുകള്‍ ലഭിക്കുന്നത് സ്വാഭാവികമാണ്. കുട്ടിക്കാലത്തെ ഓരോ ജന്മദിനാഘോഷങ്ങളും നിറമുള്ള ഓര്‍മ്മകളാണ്. എന്നാല്‍ ജന്മദിനം ആഘോഷിക്കാന്‍ വിമാനത്താവളത്തിന്റെ സിഇഒ നേരിട്ട് ക്ഷണിക്കുന്ന അവസരം ലഭിച്ചാലോ? അപൂര്‍വ്വമായ ഈ അവസരം സ്വന്തമാക്കിയത് ഒരു പത്തുവയസ്സുകാരനാണ്. വിമാനത്താവളത്തിന്റെ മാതൃക നിര്‍മ്മിച്ചതിനാണ് അബീര്‍ മഗൂ എന്ന മിടുക്കനെ സിഇഒ വിമാനത്താവളത്തില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ക്ഷണിച്ചത്. പിറന്നാള്‍ സമ്മാനമായി വിമാനത്താവളം സന്ദര്‍ശിക്കാനും ജന്മദിനം വിമാനത്താവളത്തില്‍ ആഘോഷിക്കാനും അബീറിന് കഴിഞ്ഞു.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മാതൃകയാണ് അബീര്‍ നിര്‍മ്മിച്ചത്. ഇന്റര്‍നെറ്റിലൂടെയും നേരിട്ടും കണ്ടുമനസ്സിലാക്കിയാണ് അബീര്‍ വിമാനത്താവളത്തിന്റെ ചിത്രം ആദ്യം മനസ്സില്‍ പതിപ്പിച്ചത്. പിന്നീട് പേപ്പറും നിറങ്ങളും മറ്റും ഉപയോഗിച്ച് വിമാനത്താവളം പുനഃസൃഷ്ടിക്കുകയായിരുന്നു. ഈ വിമാനത്താവളത്തിന്റെ മാതൃത നിര്‍മ്മിക്കാന്‍ ആബിര്‍ ഏകദേശം 21 മണിക്കൂര്‍ ചെലവിട്ടു.
അബീറിന്റെ അമ്മാവനാണ് കുട്ടി നിര്‍മ്മിച്ച മാതൃക ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതോടെ ചിത്രം വൈറലായി. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട വിമാനത്താവളത്തിന്റെ സിഇഒ അബീറിന്റെ പത്താമത്തെ പിറന്നാളിന് വിമാനത്താവളം ചുറ്റിക്കാണാനും ജന്മദിനം വിമാനത്താവളത്തിലെ ജീവനക്കാരോടൊപ്പം ആഘോഷിക്കാനും ക്ഷണിക്കുകയായിരുന്നു.
Hand made @DelhiAirport by my 10yr nephew. A true #avgeek in the making✈️ pic.twitter.com/bZZN9Gnl3a
— Amit Agarwal (@AmitAgarwal22) May 18, 2019
Dear Amit, as Abeer turns 10 on the 10th of June, we wanted to give him a 10/10 for his fabulous model of #DelhiAirport. Scheduling an airport tour with the #AvGeek prodigy soon. https://t.co/PUKM5je8Cv pic.twitter.com/ewlyganJme
— Delhi Airport (@DelhiAirport) May 28, 2019
Thank you @DelhiAirport. A little message from Abeer Magoo✈️ pic.twitter.com/nLlNxvswD1
— Amit Agarwal (@AmitAgarwal22) May 29, 2019
Post Your Comments