വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലാറ മേസണ്‍ എന്ന 31 കാരിയായ അമ്മ തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് ഒരുക്കിയ സര്‍പ്രൈസ് ഒരു കേക്കാണ് ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്.
മിക്കി മൗസ്, ഡൊണാള്‍ഡ് ഡിസ്‌നി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളൊക്കെ കേക്കിന്റെ രൂപത്തിലാക്കി നാം കണ്ടിട്ടുണ്ട്. ഇപ്പോഴാണെങ്കില്‍ ഡിജിറ്റല്‍ രൂപത്തിലും ത്രിഡി രൂപത്തിലുമൊക്കെയുള്ള കേക്ക് വിപണിയിലുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ലാറ തന്റെ മക്കളുടെ രൂപത്തിലുള്ള രണ്ട് എഡിബിള്‍ കേക്കുകളാണ് ഉണ്ടാക്കിയത്. ഇതിന് വേണ്ടി ലാറ ചെലവഴിച്ച സമയം അറിയണ്ടേ…5 ദിവസങ്ങള്‍…അതായത് ഏകദേശം നൂറ് മണിക്കൂര്‍ എടുത്തു ഈ സ്‌പെഷ്യല്‍ കേക്ക് ഒരുക്കാന്‍.
44 മുട്ടയും രണ്ടരക്കിലോ മാവും 4 കിലോ ബട്ടര്‍ക്രീമുമാണ് കേക്കില്‍ ചേര്‍ത്തിരിക്കുന്നത്. അമച്വര്‍ ബേക്കര്‍ കൂടിയായ ലാറ തന്നെയാണ് പിന്നീട് മക്കളുടെ പിറന്നാളാഘോഷവേളയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അങ്ങനെയാണ് ലോകം ഈ അമ്മയുടെ സര്‍പ്രൈസിനെക്കുറിച്ച് അറിയുന്നത്. സമൂഹമാധ്യങ്ങള്‍ ഏറ്റെടുത്ത ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments