ന്യൂഡല്‍ഹി : പരിസ്ഥിതി ദിനത്തില്‍ പുതിയ സെല്‍ഫി ക്യാംപെയിന് തുടക്കം കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. കേന്ദ്രമന്ത്രി വൃക്ഷത്തെയുമായി സെല്‍ഫി എടുക്കുന്ന ചിത്രം നാഷനല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിലെ വിദഗ്ധന്‍ അഭിനവ് ബില്ലയ്യയാണ് ട്വീറ്റ് ചെയ്തത്.
पर्यावरण की सुरक्षा करना और सुधार एक प्रमुख मुद्दा है, जो पूरी दुनिया में लोगों की भलाई और आर्थिक विकास को प्रभावित करता है । #WorldEnvironmentDay @moefcc
@UNEnvironment@MIB_India@PIB_India @UNinIndia#BeatAirPollution#SelfiewithSapling pic.twitter.com/bPphTuNLtN— Prakash Javadekar (@PrakashJavdekar) June 5, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പരിസ്ഥിതി ദിനസന്ദേശം നല്കി. ശുചിത്വപൂര്‍ണമായ ഭൂമി നിലനിര്‍ത്താന്‍ പരിശ്രമിക്കുക എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. പുതിയ ക്യാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് കപില്‍ ദേവിനും നടന് ജാക്കി ഷ്റോഫിനുമൊപ്പം ജാവഡേക്കര്‍ വൃക്ഷത്തൈ നട്ടു. സെല്‍ഫി ക്യാപെയ്നിനൊപ്പം പരിസ്ഥിതി ദിനത്തില്‍ ജനങ്ങളുമായി ഒരു തുറന്ന സംവാദത്തിനും മന്ത്രി തുടക്കമിട്ടു.
माता भूमिः पुत्रोऽहं पृथिव्याः।
Our Planet and Environment is something we all cherish greatly. Today on #WorldEnvironmentDay, we reiterate our commitment to ensure a cleaner planet.
Living in harmony with nature will lead to a better future. pic.twitter.com/3V7yLD3d8U
— Narendra Modi (@narendramodi) June 5, 2019
മോദിയുടെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനവും ചില പ്രകൃതി ദൃശ്യങ്ങളും കോര്‍ത്തിണക്കിയ വിഡിയോയും ട്വീറ്റിനൊപ്പം ഉണ്ട്. ഇത് കേന്ദ്രമന്ത്രി ജാവഡേക്കര്‍ ട്വിറ്ററില്‍ പങ്കിട്ടു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകത്തില്‍ നൂറോളം രാജ്യങ്ങളാണ് ജൂണ്‍ 5 പരിസ്ഥിതിദിനമായി ആചരിക്കുന്നത്. ‘വായു മലിനീകരണം ചെറുക്കുക’ എന്നതാണ് ഈ വര്‍ഷം യുഎന്നിന്റെ പരിസ്ഥിതിദിന മുദ്രാവാക്യം. വായു മലിനീകരണം നിയന്ത്രിക്കാനും ആഗോളതാപനം മൂലം ഉയരുന്ന ചൂട് കുറയ്ക്കാനുമുള്ള മികച്ച വഴികള്‍ ട്വിറ്ററിലൂടെ മന്ത്രി ആരായുകയും ചെയ്തു.
Post Your Comments