ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെയാണ് നടപ്പാലത്തിന്റെ തൂണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വെ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.
പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്റെ തൂണില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു. സംഭവ സ്ഥലത്തുനിന്നും ഒരു ബാഗും സ്വെറ്ററും പഴ്സും കണ്ടെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments