ഒരുമാസം നീണ്ടു നിന്ന പുണ്യവ്രത പ്രാര്‍ത്ഥനകള്‍ക്ക് പരിസമാപ്തിയാകുന്നു. ചൊവ്വാഴ്ച ഷവ്വാല്‍ മാസപിറവികണ്ടതോടെ ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസ ലോകം പെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രാര്‍ത്ഥനകള്‍ക്കായ് സഭാവിശ്വാസികള്‍ ഒത്തുകൂടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളാണ് ഇവ
മക്കയില്‍ സ്ഥിതിചെയ്യുന്ന അല്‍ ഹുറാം മസ്ജിദ്
900,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഈ മസ്ജിദില്‍ ഹജ്ജ് സമയങ്ങളില്‍ 4 മില്യണ്‍ വിശ്വാസികള്‍ വരെ പ്രാപര്‍ത്ഥനയ്ക്കായ് എത്തുന്നു. മുസ്ലീം മതവിശ്വാസികള്‍ക്കിടയിലെ ഏറ്റവും വലിയ പുണ്യസ്ഥലമാണിത്. ഹജ്ജിനും ഉംറയ്ക്കും എത്തുന്നവരുടെ ആദ്യഘട്ടം തുടങ്ങുന്നത് ഈ മസ്ജിദില്‍ നിന്നുമാണ്. ഈ മസ്ജിദിനോട് ചേര്‍ന്നു തന്നെയാണ് സംസം കിണര്‍, ബ്ലാക്ക് സ്‌റ്റോണ്‍, സഫ-മര്‍വ മലനിരകള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ തെക്കു കിഴക്കു ഭാഗത്തായ് സ്ഥിതിചെയ്യുന്ന നാഴികക്കുടത്തില്‍ 1837 ലാണ് ആദ്യമായി പച്ച നിറം നല്‍കുന്നത്. പ്രവാചകന്റെയും ഖലീഫ അബാബക്കറിന്റെയും ഖലീഫ ഉമറിന്റെയും ശവകുടീരങ്ങള്‍ക്കു മുകളിലായാണ് ഈ മസ്ജിദ് പണി കഴിപ്പിച്ചിരിക്കുന്നത്. സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് പള്ളിയുടെ ശേഷി രണ്ട് മില്യണ്‍ ആയി ഉയര്‍ത്താന്‍ 2007 ല്‍ ഒരു വലിയ വിപുലീകരണ പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ സ്ഥിതി ചെയ്യുന്ന ഫൈസല്‍ മസ്ജിദ്
10,000 വിശ്വാസികളെ ഒരേസമയം ഉള്‍കൊള്ളാനുള്ള ശേഷി. 1969ല്‍ സൗദി രാജാവ് ഫസല്‍ ബിന്‍ അബ്ദുള്‍ അസീസ് പണികഴിപ്പിച്ചതാണ് ഈ മസ്ജിദ്. 17 രാജ്യങ്ങളില്‍ നിന്നായ് വിവിധ ആര്‍കിടെക്ടുമാര്‍ മുന്നോട്ടുവെച്ച് 43 വ്യത്യസ്ത രൂപരേഖകളില്‍ നിന്ന് ടര്‍ക്കിയില്‍ നിന്നുള്ള ആര്‍കിടെക്ക്റ്റ് വേദത്ത് ദലോകെ മുന്നോട്ടുവെച്ച് പ്രപോസലാണ് അംഗീകരിക്കപ്പെട്ടത്. അപ്രകാരം 1976 പണി ആരംഭിച്ച് 1986ഓടുകൂടി പള്ളി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. അസാധാരണമായ നാല് മിനാരങ്ങള്‍ ഈ മസ്ജിദിനുണ്ടെങ്കിലും പരമ്പരാഗത രീതിയിലുളള നാഴികക്കുടങ്ങള്‍ ഈ മസ്ജിദിനില്ല.
സൗദി അറേബ്യയില്‍ മദീനയില്‍ സ്ഥിതിചെയ്യുന്ന പ്രവാചകന്റെ പള്ളി
എഡി 622 ല്‍ പ്രവാചകന്‍ മുഹമ്മദ് പണികഴിപ്പിച്ച മസ്ജിദാണിത്. തുടക്കത്തില്‍ ഇതൊരു തുറന്ന കെട്ടിടമായിരുന്നു. സാമുദായിക കേന്ദ്രവും കോടതിയും മതപഠനത്തിനായുള്ള സ്‌കൂളുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഖലീഫ രാജാക്കന്‍മാരുടെ കാലഘട്ടത്തില്‍ നിരവധി തവണ ഇത് വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. ഹജ്ജ് യാത്രികര്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന മസ്ജിദ് കൂടിയാണിത്.
ഇന്ത്യയില്‍ ന്യൂഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന ജുമാ മസ്ജിദ്
25,000 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 1644 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ പണികഴപ്പിച്ചതാണ് ഈ മസ്ജിദ്. പിന്നീടാണ് നഗരത്തിന്റെ തലസ്ഥാനം ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. ഉസ്താദ് ഖലീല്‍ ആണ് മസ്ജിദിന്റെ രൂപരേഖ തയ്യറാക്കിയത്. ചുവന്ന സാന്‍ഡ് സ്റ്റോണും വെള്ള മാര്‍ബിളും ഉപയോഗിച്ചാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. 5000വരുന്ന കരകൗശല വിദഗ്ദര്‍ ചേര്‍ന്ന് 1656ലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡല്‍ഹി വഖഫ് ബോര്‍ഡും ജുമാമസ്ജിദ് കമ്മിറ്റിയും ചേര്‍ന്നാണ് പള്ളിയുടെ നിയന്ത്രണം. ഓരോവര്‍ഷവും ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നത്.
യുഎഇയിലെ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് പള്ളി
40000 ത്തോളം വരുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. പള്ളി പണികഴിപ്പിക്കാനുള്ള പദ്ധതി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആരംഭിച്ചു. സിറിയന്‍ ആര്‍ക്കിടെക്റ്റര്‍ യൂസഫ് അബ്ദെല്‍കിയാണ് ഇത് നിര്‍മ്മിച്ചത്. 1996 നും 2007 നും ഇടയില്‍ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ബ്രിട്ടീഷ്, ഇറ്റാലിയന്‍, ഇമിറേറ്റി, ടര്‍ക്കി, മൊറോക്കോ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പള്ളികളുടെ മാതൃകയില്‍ നിന്നുമാണ് ഇതിന്റെ നിര്‍മാണം. 5000 ല്‍ പരം തൊഴിലാളികളും 38 കമ്പനികളും പള്ളിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്തിട്ടുണ്ട്.
Post Your Comments