Latest NewsKuwait

ഉച്ചവിശ്രമം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ

കുവൈറ്റ്: കൊടുംചൂടിനെ തുടർന്നു പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. തുറസ്സായ സ്ഥലങ്ങളിൽ പകൽ 11 മണിക്കും 5 മണിക്കുമിടയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽ‌പെട്ടാൽ അറിയിക്കണമെന്നു കുവൈറ്റ് മനുഷ്യാവകാശ സൊസൈറ്റി പൊതുജനങ്ങളോട് വ്യക്തമാക്കി. ജൂൺ ഒന്നിനാണ് ഉച്ചവിശ്രമം നിലവിൽ വന്നത്. ഓഗസ്റ്റ് അവസാനം വരെ ഇത് ബാധകമാണ്.

വിലക്കിയിരിക്കുന്ന സമയങ്ങളിൽ ആരെങ്കിലും ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജോലി ചെയ്യുന്ന ദൃശ്യങ്ങളും പടങ്ങളും 5564333 എന്ന വാട്സാപ്പ് നമ്പർ വഴി നൽകാവുന്നതാണെന്നു സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹുമൈദി പറഞ്ഞു. ജീവനക്കാരുടെ അവകാശം സം‌രക്ഷിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമകൾക്കുണ്ട്. ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും അവർ ബാധ്യസ്ഥരാണ്.ഉച്ചവിശ്രമം സംബന്ധിച്ചു മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിർദേശം പാലിക്കുകതന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button