KeralaLatest News

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ ചെക്കിംഗ് ഇൻസ്‌പെക്ടർ മരിച്ചു

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ ചെക്കിംഗ് ഇൻസ്‌പെക്ടർ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ചെക്കിംഗ് ഇ൯സ്പെക്ടര്‍ നെടുംപറമ്പ് സാഫല്യയില്‍ അനില്‍കുമാര്‍ (53) ആണ് മരിച്ചത്. ദേശീയപാതയില്‍ കല്ലമ്പലം ആഴാംകോണം ജംഗ്ഷനില്‍ വെച്ചാണ് അപകടം നടന്നത്.

മുത്താന കൊല്ലുവിള വീട്ടില്‍ അഭിനവ് (8), തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജീവ൯ (44), കൊല്ലം മുഖത്തല ആലുംമൂട് വീട്ടില്‍ മണികണ്ഠ൯ (35), കന്യാകുമാരി സ്വദേശി നടരാജ൯ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റും കൊല്ലത്തേയ്ക്കു പോകുകയായിരുന്ന ഫാസ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത് .

ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഫാസ്റ്റില്‍ സഞ്ചരിക്കുകയായിരുന്ന അനില്‍കുമാര്‍ ഇതെ ബസില്‍ ഡ്യൂട്ടിയിലായിരുന്നു. സൂപ്പര്‍ഫാസ്റ്റ് അമിത വേഗതയിലായിരുന്നെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button