Latest NewsCricketSports

ആവേശപ്പോരാട്ടത്തിൽ ആദ്യ ജയം നേടി ശ്രീലങ്ക

കാര്‍ഡിഫ്: ലോകകപ്പ് ക്രിക്കറ്റിലെ ഏഴാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ആദ്യ  ജയം. മഴനിയമപ്രകാരം നടന്ന പോരാട്ടത്തിൽ 34 റൺസിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ശ്രീലങ്ക 36.5 ഓവറില്‍ 201ന് ഓള്‍ഔട്ടായി. മഴനിയമം പ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുതുക്കിനിശ്‌ചയിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു ഈ റൺസ് നേടാൻ സാധിച്ചില്ല. 32.4 ഓവറില്‍ 152 റണ്‍സില്‍ പുറത്തായി.

നജീബുള്ള സദ്രാന്‍ (56 പന്തില്‍ 43)അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറർ. മുഹമ്മദ് ഷഹസാദ്(7), ഹസ്രത്തുള്ള(30), റഹ്‌മത്ത് ഷാ(2), ഹഷ്‌മത്തുള്ള ഷാഹിദി(4), മുഹമ്മദ് നബി(11), ഗുല്‍ബാദിന്‍ നൈബ് (23), റഷീദ് ഖാൻ(2),ടൗളത് സദ്രാൻ (6), ഹാമിദ് ഹസൻ (6) എന്നിവരാണ് പുറത്തായ താരങ്ങൾ. മുജീബ് റഹ്‌മാൻ പുറത്താകാതെ നിന്നു. ലങ്കയ്ക്കായി നുവാന്‍ പ്രദീപ് നാലും മലിംഗ മൂന്നും, ഇസുരു ഉദാന തിസാര പെരേര എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു.

SRILANKA VS AFGANISTHAN
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

ദിമുത് കരുണരത്നെ(30)യും കുശാല്‍ പെരേരയു(78)മാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കാൻ സാഹായിച്ചത്. ലഹിരു തിരിമന്നെ(25), കുശാല്‍ മെന്‍ഡിസ്(2), എയ്‌ഞ്ചലോ മാത്യൂസ്(0), ധനഞ്ജയ ഡി സില്‍വ(0), തിസാര പെരേര(2), ഇസുരു ഉഡാന(10) മലിംഗ(4), പ്രദീപ്(0) എന്നിവരാണ് പുറത്തായ താരങ്ങൾ. നാല് വിക്കറ്റുമായി മുഹമ്മദ് നബിയാണ് ലങ്കയെ എറിഞ്ഞിട്ടത്. റഷീദ് ഖാനും ദൗലത്ത് സദ്രാനും രണ്ട് വിക്കറ്റ് വീതവും ഹമ്മീദ് ഹസ്സൻ ഒരു വിക്കറ്റും സ്വന്തമാക്കി.

SRILANKA
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC
AFGANISTHAN
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

shortlink

Related Articles

Post Your Comments

Related Articles


Back to top button