മധ്യപ്രദേശ് : സെക്രട്ടറിയേറ്റില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളിൽ ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ട് കമ്പ്യൂട്ടർ ബാവ എന്നറിയപ്പെടുന്ന നാമ്ദേവ് ദാസ് ത്യാഗി. നര്‍മ്മദ, ക്ഷിപ്ര, മന്ദാകിനി നദികളുടെ സംരക്ഷണത്തിനായുള്ള ട്രസ്റ്റിന്‍റെ ചെയര്‍മാനായാണ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കമ്ബ്യൂട്ടര്‍ ബാബയെ നിയമിച്ചത്.
തനിക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി ഹെലികോപ്റ്റര്‍ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നദികള്‍ സന്ദര്‍ശിക്കാനും ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഹെലികോപ്റ്റര്‍ നൽകണമെന്ന് പറഞ്ഞതെന്നും നദികളിലെ അനധികൃത ഖനനം തടയാൻ പ്രത്യേക ഹെല്‍പ്പ്‍ലൈന്‍ നമ്പർ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 10-നാണ് കമ്പ്യൂട്ടർ ബാവയ്ക്ക് പുതിയ ചുമതല നൽകിയത്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിട്ടില്ല.
Post Your Comments