ന്യൂഡല്‍ഹി : തൊഴില്ലായ്മ പരിഹരിയ്ക്കാന്‍ പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ രണ്ട് കാബിനറ്റ് കമ്മിറ്റികള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു.. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ പുതിയ രണ്ടു കമ്മിറ്റികളാണ് രൂപീകരിച്ചത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനുള്ള ചുമതല. സാമ്പത്തിക നിക്ഷേപവും വളര്‍ച്ചയും ഉറപ്പാക്കുന്നതു കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിയില്‍ 10 കേന്ദ്ര മന്ത്രിമാരാണുള്ളത്. അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സംരഭകത്വ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്‍, ഭവന-നഗരകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
Post Your Comments