തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ പൂന്തോട്ടം അധികൃതർ നടത്തിയ വാദങ്ങൾ തള്ളി ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി. ബാലുവിന് ഡോക്ടറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അത് അവൻ തന്നോട് പറഞ്ഞതുമാണ് ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്തെങ്കിലും സംസാരിച്ചാൽ മാനനഷ്ടക്കേസ് നല്‍കുന്നവരാണ് പൂന്തോട്ടം അധികൃതർ. അവർ ഒരിക്കൽ നൽകിയ മാനനഷ്ടക്കേസിന് മറുപടി നൽകുമെന്നും പിതാവ് പറഞ്ഞു.അതേസമയം വീടുമായി ബാലു നല്ല ബന്ധത്തില്‍ ആയിരുന്നു സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവുമായി ബന്ധമില്ലെന്ന പൂന്തോട്ടത്ത ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമുണ്ടെന്നും അനന്തപുരിയിലെ ഡോക്ടര്‍മാര്‍ നല്ല സേവനമാണ് നല്‍കിയതെന്നും ഉണ്ണി വ്യക്തമാക്കി.സംഭവത്തിന്റെ സത്യാവസ്ഥ പോലീസ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments