ന്യൂഡല്‍ഹി : മോദി സര്‍ക്കാറിന്റെ അധികാര-ബുദ്ധി കേന്ദ്രം ഈ ചാണക്യന്റെ കയ്യില്‍ തന്നെ . കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്ത് ബിജെപി ദേശീയ അധ്യക്ഷനായി ബിജെപിയെ രണ്ടാമതും അധികാരത്തിലേറ്റിയ അമിത് ഷായുടെ ബുദ്ധിയാണ് ഇത്തവണ ആഭ്യന്തരത്തില്‍ കാണാന്‍ കഴിയുക. മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രമായി മാറി ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്.
അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളാണു നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. ഗുജറാത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മോദി- അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിലെത്തുമ്പോള്‍ സുപ്രധാനതീരുമാനങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നതും ഉറപ്പ്. അമിത് ഷാ മന്ത്രിസഭയിലെത്തിയതോടെ പുതിയ ബിജെപി അധ്യക്ഷനായി ചര്‍ച്ചകള്‍ സജീവമാകുകയാണ്. അധ്യക്ഷനായി ആരുതന്നെ വന്നാലും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നിയന്ത്രണം മോദി-ഷാ കൂട്ടുകെട്ടിനു തന്നെയായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments