സിയോണി: കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധ്യപ്രദേശിലെ പിപര്‍വാണി ജില്ലയിലെ ഗജ്വിയയെ നിസാര പരിക്കുകളോടെ രക്ഷിച്ചത് വളര്‍ത്തു നായയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കാടിനുള്ളില്‍ പോയതായിരുന്നു ഇയാള്‍. ഇവിടെ വെച്ചാണ് ആക്രമിക്കപ്പെടുന്നത്. കടുവ ആക്രമണം തുടങ്ങിയ ഉടന്‍ വളര്‍ത്തു നായയും മറ്റു നായ്ക്കളും ചേര്‍ന്ന് കടുവയ്ക്ക് നേരെ കുരയ്ക്കാന്‍ തുടങ്ങി. കടുവ ഗജ്‌വിയയുടെ കൈയില്‍ പിടിച്ചിരുന്നു. എന്നാല്‍ കഴുത്തില്‍ കടിക്കാന്‍ കഴിയുന്നതിന് മുമ്പ് നായ്ക്കളുടെ കുരകേട്ട് കടുവ പിന്മാറുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ഗജ്വിയയ്ക്ക് കുറായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സനേടി.
Post Your Comments