ഒമാനില്‍ വിദേശികള്‍ക്ക് ഏര്‍പ്പടുത്തിയ വിസാ വിലക്ക് നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം. ചില തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിതല ഉത്തരവ് പ്രകാരം സെയില്‍സ്, മാര്‍ക്കറ്റിങ്, തസ്തികകളിലെ വിസാ വിലക്ക് ആറു മാസത്തേക്ക് കൂടിയാണ് നീട്ടിയത്.
ഒമാന്‍ : 2013 അവസാനമാണ് ഈ തസ്തികകളില്‍ വിലക്ക് നിലവില്‍ വന്നത്. ഇത് ഓരോ ആറുമാസം കൂടുേമ്പാഴും പുതുക്കി വരുകയാണ് ചെയ്യുന്നത്. മെയ് 31 മുതല്‍ ആറുമാസ കാലയളവിലേക്കാണ് പുതിയ വിലക്ക് പ്രാബല്യത്തിലുണ്ടാവുക. 2013 അവസാനം മുതല്‍ തന്നെ നിലവിലുള്ള കണ്‍സ്ട്രക്ഷന്‍, ക്ലീനിങ് മേഖലകളിലെ വിസാ വിലക്ക് കഴിഞ്ഞ ഏപ്രില്‍ അവസാനം ആറു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാല്‍ ഈ രണ്ട് തസ്തികകളില്‍ നൂറിലധികം തൊഴിലാളികളുള്ള കമ്പനികള്‍ക്ക് വിസ അനുവദിക്കാമെന്ന ആനുകൂല്യവും പ്രഖ്യാപിച്ചു.
Post Your Comments