Latest NewsMobile PhoneTechnology

ഷവോമിയുടെ ഫോൺ ആണോ നിങ്ങളുടെ കൈവശമുള്ളത് ? എങ്കിൽ ശ്രദ്ധിക്കുക

ന്യൂ ഡൽഹി : ഷവോമിയുടെ റെഡ്‌മി സീരീസിലെ ചില മോഡലുകളി ഷവോമിയുടെ യൂസര്‍ ഇന്‍റര്‍ഫേസായ എംഐയുഐയുടെ പുതിയ അപ്ഡേഷനുകള്‍ ഇനി ലഭിക്കില്ല. അതിനാല്‍ ആഗോളതലത്തില്‍ ഷവോമി ഉടന്‍ അപ്ഡേറ്റ് ചെയ്യുന്ന എംഐയുഐ 11 അപ്ഗ്രേഡ് ഈ ഫോണുകളില്‍ പ്രതീക്ഷിക്കേണ്ടതില്ല.

ആദ്യം ഏഴ് ഫോണുകളെയാണ് ഒഴിവാക്കിയിരുന്നതെങ്കിൽ ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 10 ഫോണുകളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ തുടര്‍ന്നും ഈ ഫോണുകളില്‍ ലഭ്യമാക്കുമെന്നു കമ്പനി വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ സ്മാര്‍ട്ട്ഫോണുകളില്‍ പരസ്യം നല്‍കുന്ന പതിവ് എംഐയുഐ 11 അപ്ഡേറ്റോടെ അവസാനിപ്പിക്കുമെന്നും ഷവോമി അറിയിച്ചിട്ടുണ്ട്.

എംഐയുഐ 11 അപ്ഡേറ്റ് ലഭിക്കാത്ത 10 സ്മാര്‍ട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു

റെഡ്മീ പ്രോ
റെഡ്മീ 3 എസ്
റെഡ്മീ നോട്ട് 3
റെ‍ഡ്മീ 3 X
റെഡ്മീ 4
റെഡ്മീ 4എ
റെഡ്മീ നോട്ട് 4
റെഡ്മീ 6
റെഡ്മീ 6 A
റെഡ്മീ Y2

shortlink

Related Articles

Post Your Comments

Related Articles


Back to top button