കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. രോഗിക്ക് നിപയാണെന്ന് നേരത്തേ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണത്തിനായി പരിശോധന ഫലം കാത്തിരിക്കുകയായിരുന്നു. അല്‍പ സമയം മുമ്പ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ നടത്തിയ പത്രസമ്മേളനത്തിലാണ് നിപ സ്ഥിരീകരിച്ചതായുള്ള വിവരം അറിയിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആവശ്യമുള്ള മരുന്നുകള്‍ സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം എറണാകുളത്ത് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ രോഗത്തിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിനെ ബാധിച്ച വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ആലപ്പുഴയിലേക്കും പൂനയിലേയ്ക്കും വിദഗ്ദ പരിശോധനകള്‍ക്കായി അയച്ചത്.
തൊടുപുഴയിലെ കോളേജില്‍ വച്ചാണ് യുവാവിന് പനി പിടിപെടുന്നത്. എന്നാല്‍ പനിയോടെ തന്നെ യുവാവ് രണ്ടാഴ്ചത്തെ തൊഴില്‍ പരിശീലത്തിനായാണ് തൃശ്ശൂരില്‍ എത്തുകയായിരുന്നു. 22 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് യുവാവ് തൃ്ശ്ശൂരില്‍ എത്തിയത്. ഇവിടെ വച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോയത്.
നിപ ബാധ സ്ഥിരീകിച്ചതോടെ എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ കനത്ത മുന്നറിയിപ്പ് നല്‍കിയുിട്ടുണ്ട്. യുവാവ് പഠിച്ചിരുന്ന കോളേജും പരിസരവും തൊഴില്‍ പരിശീലനം നടത്തിയ തൃശ്ശൂരിലെ സ്ഥലങ്ങളും ചികിത്സ തേടിയ ആശുപത്രികളും നിരീക്ഷണത്തിലാണ്. കൂടാതെ രോഗിയുടെ കുടുംബാംഗങ്ങളും തൃശ്ശൂര്‍ ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
Post Your Comments