KeralaLatest News

ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് ലഭിച്ച അവാര്‍ഡ് പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം•കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ..ഷൈലജയ്ക്ക് ലഭിച്ച അവാര്‍ഡ് പിന്‍വലിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. നിപ്പ വൈറസ് ഫലപ്രദമായി തടഞ്ഞതിന്‍റെ പേരില്‍ മന്ത്രി കെ.കെ.ഷൈലജയ്ക്ക് ലഭിച്ച അനുമോദനവും അംഗീകാരവും വെറും പൊള്ളയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

കേരളത്തിലെ ആരോഗ്യ രംഗം വളരെ മികച്ചതാണെന്ന് അവകാശപ്പെടുന്ന ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ആരോഗ്യ മന്ത്രി എന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണ്. നിപ്പ വൈറസ് വീണ്ടും കേരളത്തിലെ ജനങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗമാകെ കുത്തഴിഞ്ഞ അവസ്ഥയിലാണ്. ആരോഗ്യ മന്ത്രി കൂടെക്കൂടെ പ്രസ്താവനകളും ഉദ്ഘാടനങ്ങളും നടത്തുന്നതല്ലാതെ ഈ മേഖലയില്‍ ഫലപ്രദമായ ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. നിപ്പ വൈറസ് കേരളത്തിലേക്ക് വീണ്ടും തിരിച്ചു വന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്.

നിപ്പ വൈറസ് പോലെയുള്ള രോഗങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം വളരെ പരിതാപകരമാണ്. ആവശ്യത്തിന് ശാസ്ത്രഞ്ജډാരേയോ, സാങ്കേതിക വിദഗ്ദരെയോ നിയമിക്കാന്‍ സര്‍ക്കാര്‍ യാതൊരു ജാഗ്രതയും കാണിക്കുന്നില്ല. തിരുവനന്തപുരത്ത് ആരംഭിക്കാന്‍ തീരുമാനിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും കടലാസില്‍ തന്നെ കിടക്കുകയാണ്. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന നിപ്പ പോലുള്ള രോഗങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തിന്‍റെ കടയ്ക്കല്‍ കത്തി വച്ച് സര്‍ക്കാര്‍ ജനങ്ങളെ പച്ചയായി കൊല്ലുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

എല്ലാ ജില്ലകളിലും നിപ്പ ബാധ തടയുന്നതിന് വേണ്ടി ആരോഗ്യ വകുപ്പ് നടത്തുന്ന നിരീക്ഷണങ്ങളും മുന്‍കരുതല്‍ നടപടികളും സാധാരണ ജനങ്ങളില്‍ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button