Latest NewsKerala

വരിതെറ്റിച്ച് കയറിപ്പോകാന്‍ ശ്രമിച്ച സ്വകാര്യ ബസിന് ട്രാഫിക് പൊലീസിന്റെ വക കിടിലന്‍ പണി; വീഡിയോ

ട്രാഫിക് ബ്ലോക്കില്‍ വലയുന്ന കേരളത്തിലെ നിരത്തുകളില്‍ സാധാരണ കാണുന്ന ഒരു കാഴ്ചയാണ് ബ്ലോക്കിനിടെ വരിതെറ്റിച്ച് സ്വകാര്യ ബസുകള്‍ കയറിപ്പോകുന്നതും എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ലാതെ വില്ലനാകുന്നതും. അത്തരത്തില്‍ ഹീറോ ആകാന്‍ ശ്രമിച്ച് ഒടുവില്‍ പണികിട്ടിയ ഒരു സ്വകാര്യ ബസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള പോലീസ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

https://www.facebook.com/keralapolice/videos/425912171473395/

വമ്പന്‍ ട്രാഫിക് ബ്ലോക്കിനിടെ അമിത വേഗത്തില്‍ വരിതെറ്റിച്ച് കയറിപ്പോകാന്‍ ശ്രമിച്ച സ്വകാര്യ ബസിന് ട്രാഫിക് പൊലീസ് നല്‍കിയ ‘ഗംഭീര പണി’യാണ് വീഡിയോയില്‍. മണിക്കൂറുകളായി ബ്ലോക്കില്‍ കിലോമീറ്ററുകളോളം നിരന്നുകിടന്ന വാഹനങ്ങളെയെല്ലാം പിന്നിലാക്കി എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സ്ഥലത്തുകൂടെ മുന്നോട്ട് കുതിക്കാന്‍ സ്വകാര്യ ബസ് ശ്രമിക്കുന്നതും വഴിമധ്യേ തടയുന്ന ട്രാഫിക് പൊലീസുമാണ് വീഡിയോയിലുള്ളത്. ഓവര്‍ സ്മാര്‍ട്ടാകാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറെ കൊണ്ട് ബസ് പിന്നിലേക്ക് എടുപ്പിച്ചാണ് കേരള പൊലീസ് കയ്യടി നേടിയത്. ബ്ലോക്കില്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button