തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ആറിന് ആരംഭിയ്ക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് അതിശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കാലവര്‍ഷം തുടക്കം ദുര്‍ബലമായിരിക്കുമെന്നാണു സൂചന.
അതേസമയം, നാളെ വരെ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ തുടരും. ഇന്നു മലപ്പുറത്ത് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റും ഉണ്ടാകാനിടയുണ്ടെന്നു കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മുനമ്പില്‍ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വര്‍ഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
വേനല്‍മഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രവചിച്ചതുപോലെ മികച്ച മഴ ലഭിക്കുകയാണെങ്കില്‍ കേരളത്തിന് ആശ്വാസമാകും.
Post Your Comments