ചെന്നൈ: സംഗീത പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനായി ഇളയരാജ. എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ വേദിയിലുണ്ടായിരുന്ന ഗായകര്‍ക്ക് കുടിക്കാന്‍ വെള്ളം എത്തിച്ചതിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഇളയരാജ പൊട്ടിത്തെറിച്ചത്. ആര്‍ട്ടിസ്റ്റുകള്‍ക്ക് വെള്ളം നല്‍കി വേദിവിട്ട സുരക്ഷാ ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച് ഇളയരാജ ശകാരിക്കുകയായിരുന്നു
താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ കൊണ്ടുവന്ന് വിതരണം ചെയ്തതെന്നായിരുന്നു ഇളയരാജയുടെ ചോദ്യം. ഇതുകേട്ട സുരക്ഷ ഉദ്യോഗസ്ഥന്‍ എന്ത് മറുപടി പറയണമെന്നറിയാതെ വിഷമിച്ചു. സ്വഭാവികമായും ചെയ്തുവരുന്ന ജോലിയാണെന്ന അദ്ദേഹത്തിന്റെ മറുപടിയില്‍ ഇളയരാജ തൃപ്തനായില്ല. തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇളയരാജയുടെ കാല്‍ക്കല്‍ വീണു മാപ്പ് പറയുകയായിരുന്നു. പണം നല്‍കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നും ഇളയരാജ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ എന്നിങ്ങനെ ഇന്ത്യയിലെ അറിയപ്പെടുന്ന ഗായകരെല്ലാം എത്തിയ പരിപാടിയായിരുന്നു ഇത്. നേരത്തെ തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ച സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ സംഭവത്തിനു ശേഷം എസ്പിബി ആദ്യമായാണ് ഇളയരാജയുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ സംഭവത്തെ വലിയ ആകാംക്ഷയോടെയാണ് സംഗീതാസ്വാദകര്‍ നോക്കിക്കണ്ടത്.
https://www.youtube.com/watch?v=N4SiKoUX7bk
Post Your Comments