നിലമ്പൂര്‍ : വനത്തില്‍ വഴിതെറ്റിയെത്തി ഒറ്റപ്പെട്ട യുവതിയുടെ നിലവിളി കേട്ട് സഹായത്തിനെത്തിയത് പൊലീസുകാര്‍. . ബന്ധുക്കളില്‍നിന്നു കൂട്ടംതെറ്റി വനത്തില്‍ പുഴയോരത്ത് ഒറ്റപ്പെട്ട യുവതിയെ ഒടുവില്‍ അഗ്‌നിശമന രക്ഷാസേന രക്ഷപ്പെടുത്തി. ചാലിയാര്‍ പഞ്ചായത്ത് മൊടവണ്ണ കോളനിയിലെ സിന്ധുവാണ് (39) ആനകളുള്ള പൊക്കോട് വനത്തില്‍ ഒറ്റപ്പെട്ടത്. മകനും മാതൃസഹോദരിക്കും ഒപ്പം ചാലിയാറിന്റെ തീരത്തെത്തിയതാണു സിന്ധു. കാട്ടിലൂടെ നടക്കുന്നതിനിടെ വഴിതെറ്റി. മടങ്ങിപ്പോകാന്‍ മാര്‍ഗം കാണാതെ പുഴക്കരയിലെത്തിയ സിന്ധു ഭയന്നുവിറച്ച് മണല്‍പരപ്പിലിരുന്നു നേരം വെളുപ്പിച്ചു.
ആനകള്‍ വെള്ളം കുടിക്കാനിറങ്ങുന്ന ഭാഗമാണത്. പുലര്‍ന്നതോടെ സഹായം തേടിയുള്ള നിലവിളി മറുകരയില്‍ കെഎപിക്യാംപിലെ പൊലീസുകാര്‍ കേട്ടു. അവര്‍ അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുല്‍ ഗഫൂറും സംഘവും ബോട്ടുമായി അക്കരെ എത്തി രക്ഷപ്പെടുത്തി. അവശയായിരുന്ന യുവതിയെ പൊലീസ് സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
Post Your Comments