ജയ്പൂര്‍: ആശുപത്രിക്കിടക്കയില്‍ രോഗിയായ യുവാവിനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. രാജസ്ഥാനിലെ ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം. നീല ഷര്‍ട്ട് ധരിച്ചെത്തിയ റസിഡന്‍റ് ഡോക്ടറാണ് രോഗിയെ മര്‍ദ്ദിക്കുന്നത്. ഇയാള്‍ മാസ്ക് ധരിച്ചിട്ടുണ്ട്. ആദ്യം ബെഡിന് പുറത്ത്നിന്ന് മര്‍ദ്ദിക്കുന്നത് രോഗി തടയുമ്പോള്‍ ഡോക്ടര്‍ ബെഡില്‍ കയറിനിന്ന് അടിയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്.
ഡോക്ടറെ പിടിച്ചുമാറ്റാനോ തടയാനോ കണ്ടുനില്‍ക്കുന്നവര്‍ ശ്രമിക്കുന്നില്ല. പിന്നീട് മറ്റ് ഡോക്ടര്‍മാരെത്തിയാണ് ഇയാളെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍, മര്‍ദ്ദിക്കാനുള്ള കാരണം വീഡിയോയില്‍ വ്യക്തമല്ല. വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
#WATCH: A resident doctor beat up a patient in Sawai Man Singh (SMS) Medical College in Jaipur, Rajasthan, yesterday. Raghu Sharma, Medical & Health Minister of Rajasthan says,’ We have asked for a report on the video as to what really happened.’ pic.twitter.com/9mU97nwif2
— ANI (@ANI) June 3, 2019
Post Your Comments