ഹരിപ്പാട്: കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. പരിശുദ്ധ മാതാവ് എന്ന ബോട്ടിലെ എട്ടു തൊഴിലാളികളെയാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ കായംകുളം പൊഴിക്ക് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് പ്രൊപ്പല്ലറില്‍ വല കുരുങ്ങി ബോട്ടിന്‍റെ നിയന്ത്രണം വിട്ടത്. കൊല്ലം കാവനാട്ട് സ്വദേശി മാര്‍ട്ടിന്‍റെ ഉടമസ്ഥയിലുളളതാണ് ബോട്ട്.
Post Your Comments