Latest NewsIndia

കള്ളപ്പണക്കേസ്: റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: കള്ളപ്പണക്കസില്‍ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യല്‍. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച വദ്ര ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ചായിരിക്കും ഇന്നത്തെ ചോദ്യംചെയ്യല്‍ എന്നുമാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തു വാങ്ങിയെന്നാണ് വദ്രക്കെതിരെ ആരോപണം.

അതേസമയം ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു. അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. ആറ് ആഴ്ചയാണ് കോടതി യാത്രയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി റോസ് എവന്യു പ്രത്യേക സിബിഐ കോടതിയാണ് വദ്രയ്ക്ക് വിദേശയാത്ര അനുമതി നല്‍കിയിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആയിരുന്നു പാസ്പോര്‍ട്ട് തടഞ്ഞുവെച്ചത്. ഇന്ത്യയില്‍ ചികിത്സയ്ക്ക് മികച്ച സൗകര്യമുണ്ടെന്നും അതിനാല്‍ വിദേശത്ത് പോകേണ്ടതില്ലെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്റ് അറിയിച്ചത്. വന്‍കുടലില്‍ ട്യൂമറിന് ചികിത്സയ്ക്കായി ലണ്ടനില്‍പോകാന്‍ അനുവദിക്കണം എന്നായിരുന്നു വദ്രയുടെ ആവശ്യം.അതേസമയം യു.കെ സന്ദര്‍ശനത്തിന് അനുമതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button