ന്യൂഡല്‍ഹി : 2019 ലോക്സഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ച തുകയുടെ റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച മണ്ഡലവും മണ്ഡലത്തിന്റെ കണക്കുകളും പുറത്ത് വന്നു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. പോള്‍ എക്സ്പന്‍ഡിച്ചര്‍: 2019 ഇലക്ഷന് എന്ന റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 55000-60000 കോടി രൂപയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനാിരാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത്.
1998ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുമുതല്‍ ഏഴുമടങ്ങുവരെയാണ് ചെലവാക്കിയ പണത്തിന്റെ വര്‍ധനവ്. ഒരു വോട്ടര്‍ക്ക് ശരാശരി 700 രൂപവരെ ചെവലവായെന്നാണ് കണക്ക്. കൂടുതല്‍ പണം ചെലവാക്കിയ മണ്ഡലങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ച അമേത്തി, സുമലത മത്സരിച്ച മാണ്ഡ്യ, കലബുര്‍ഗി, ഷിമോഗ, ബാരാമതി, തിരുവനന്തപുരമുള്‍പ്പെടെ 80-85 മണ്ഡലങ്ങളാണ് ശരാശരി 40 കോടി രൂപ പ്രചാരണത്തിനായി ചെലവാക്കിയത്.
ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12000-15000 കോടി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഉപയോഗിച്ചത്. 20000-25000 കോടി പ്രചാരണത്തിനും ഉപയോഗിച്ചു. സാധനസാമഗ്രികള്‍ക്കായി 5000-6000 കോടി ചെലവാക്കി. മറ്റ് ആവശ്യങ്ങള്‍ക്കായി 3000-6000 കോടി ചെലവാക്കി. ഒരു മണ്ഡലത്തില്‍ 70 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണത്തിനായി ചെലവഴിക്കാന്‍ അനുവദിച്ച തുക.
Post Your Comments