കാസര്‍കോട്: ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറും മുന്‍പേ മറ്റൊരു മകളെ നഷ്ടപ്പെട്ട് കാസര്‍ഗോഡ് സ്വദേശി. മറ്റൊരു മകള്‍ ഷോക്കേറ്റ് മരിച്ചു. ഇതോടെ വിധിക്കു മുന്നില്‍ കണ്ണീര്‍പൊഴിക്കുകയാണ് കുടുംബം. അനന്തപുരത്തിന് സമീപം പെര്‍ണയിലെ ശോഭയുടെ മകള്‍ പ്രകൃതി ലക്ഷ്മി (രണ്ടര) ഷോക്കേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ശോഭയോടൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ പൊട്ടിവീണ കമ്പിയില്‍ നിന്നും പ്രകൃതിക്ക് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. പ്രകൃതി ലക്ഷ്മിയുടെ സഹോദരി ശ്രുതിക ഏതാനും വര്‍ഷം മുമ്പ് അസുഖം മൂലം മരിച്ചിരുന്നു.
Post Your Comments