കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന്
വിജിലന്‍സ്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലന്‍സ് എഫ്ഐആര്‍ ചൊവ്വാഴ്ച മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തില്‍ സുപ്രധാനമായ തെളിവുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്.
പാലം നിര്‍മ്മാണത്തിനായി നിലവാരമില്ലാത്ത സിമന്റുകളാണ് ഉപയോഗിച്ചതെന്നും ആവശ്യത്തിന് കമ്ബികള്‍ ചേര്‍ത്തില്ലെന്നും കരാറുകാരന് ലാഭം ലഭിക്കുന്നതിനായി പാലത്തിന്റെ ഡിസൈന്‍ മാറ്റി എന്നതുള്‍പ്പെടയുള്ള കാര്യങ്ങളാണ് വിജിലന്‍സ് കണ്ടെത്തിയത്.
ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഒരുങ്ങിയത്. പാലത്തിന്റെ നിര്‍മാണത്തിലെ പോരായ്മകള്‍ സംബന്ധിച്ചു ചെന്നൈ ഐഐടി റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണു സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജിലന്‍സ് പരിശോധന നടത്തുകയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്തത്. നിര്‍മാണ സാമഗ്രികളുടെ സാംപിള്‍ പരിശോധനയിലും നിര്‍മാണത്തിലെ പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments