
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
Post Your Comments