Latest NewsInternational

വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം : നിയമം കര്‍ശനമാക്കുന്നു

വാഷിംഗ്ടണ്‍ : വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം : നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക് അപേക്ഷിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കണം എന്നാണ് ചട്ടം. വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി യു. എസ് പുറത്തിറത്തിറക്കുന്ന നിയമങ്ങളിലൊന്നാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ അഡ്രസുകളും ഫോണ്‍ നമ്പറുകളും ഇനി മുതല്‍ വിസ അപേക്ഷയോടൊപ്പം നല്‍കണം.

2018 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദ്യ നിര്‍ദേശങ്ങള്‍ ട്രംപ് ഭരണകൂടം പുറത്തിറക്കിയത്. ജോലിയാവശ്യത്തിനും പഠനാവശ്യത്തിനും അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിയമം ബാധകമാകും. എന്നാല്‍ ചില നയതന്ത്ര ഉദ്യേഗസ്ഥര്‍ക്ക് നിയമത്തില്‍ ഇളവ് ലഭിക്കും.

അപേക്ഷയോടൊപ്പം സമൂഹ മാധ്യമ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button