കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റെ സതീശന് പാച്ചേനി. വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹിയാണ് അബ്ദുള്ളക്കുട്ടിയെന്ന് പാച്ചേനി പറഞ്ഞു.
കച്ചവടം ഉറപ്പിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കണ്ണൂര്‍ സീറ്റില്‍ തന്നെ അബ്ദുള്ളക്കുട്ടി തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും പാച്ചേനി ആരോപിച്ചു.
മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് കെപിസിസി പറഞ്ഞു.
അതേസമയം ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. താനാണ് ശരിയെന്ന് കാലം തെളിക്കുമെന്നും കോണ്‍ഗ്രസിന്റെ നിലപാട് ഒട്ടും വിവേകമില്ലാത്തതാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Post Your Comments