KeralaLatest News

നിപയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചുവെന്നുള്ള വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചുട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോയെന്നറിയാനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ അറിയും. പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിനെ ബാധിച്ച വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയുടെ രക്തംആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ക്കായി അയച്ചത്. ഇവിടെ നിന്നുള്ള പരിശോധന ഫലമാണ് ഇന്ന് ഉച്ചയോടെ പുറത്തുവരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button