
പാലക്കാട്: അന്തര്‍ സംസ്ഥാന ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് നല്ലേപള്ളിയിലാണ് അപകടം നടന്നത്. ബെംഗുളൂരുവില്‍ നിന്ന് കൊട്ടാരക്കരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
പരിക്കേറ്റ യാത്രക്കാരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രം തുടരുകയാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് സൂചന.
Post Your Comments