കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നാണ് വിവരം.
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ റാഷിദ് മുമ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. എന്നാല്‍ മൂന്നുമാസമായി ഇയാളുടെ സന്ദേശങ്ങള്‍ കിട്ടിയിരുന്നില്ല. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
Post Your Comments