റിയാദ്: യെമനില്‍ നാലു ദിവസത്തിനിടെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ ഹൂഥികള്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. നാലു ദിവസത്തിനിടെ 118 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. മാരിബിലെ അല്‍അബ്ദിയ പിടിച്ചടക്കാന്‍ ശ്രമിച്ച് മുന്നേറിയ ഹൂഥികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് തുര്‍ക്കി അല്‍മാലികി പറഞ്ഞു.
Read Also : വൈദ്യുത പ്രതിസന്ധിയില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
18 ദിവസം സഖ്യസേന നടത്തിയ ആക്രമണങ്ങളിലൂടെ അല്‍അബ്ദിയ കീഴടക്കാനുള്ള ഹൂഥികളുടെ പദ്ധതി പരാജയപ്പെടുത്തിയതായും സഖ്യസേനാ വക്താവ് പറഞ്ഞു. മാരിബിലെ അല്‍അബ്ദിയക്കു നേരെ ഹൂഥികള്‍ ആഴ്ചകളായി നടത്തുന്ന ആക്രമണം കാരണം ഭക്ഷണത്തിനും മരുന്നുകള്‍ക്കും രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഉപരോധത്തില്‍ കഴിയുന്ന അല്‍അബ്ദിയയിലെ പതിനെട്ടു സ്‌കൂളുകളില്‍ അധ്യയനം നിലച്ചതായി യെമന്‍ ടീച്ചേഴ്സ് സിന്റിക്കേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post Your Comments