കൊച്ചി: ട്രോള്‍ബാന്‍ കാലയളവില്‍ ( ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസങ്ങള്‍) ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡ്മാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. യോഗ്യത രജിസ്ട്രേഡ് മത്സ്യത്തൊഴിലാളിയായിരിക്കണം, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയായവരായിരിക്കണം. 20-45 വയസിനും മധ്യേപ്രായമുളളവരായിരിക്കണം. പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുളളവരുമായിരിക്കണം.
ലൈഫ് ഗാര്‍ഡായി ജോലി ചെയ്ത പ്രവൃത്തി പരിചയമുളളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018 ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന. അപേക്ഷ വെളളകടലാസില്‍ പ്രായം, യോഗ്യത, മേല്‍വിലാസം ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറീസ് സ്റ്റേഷന്, അഴീക്കല്‍ പി.ഒ, വൈപ്പിന്‍ മേല്‍വിലാസത്തില്‍ ജൂണ്‍ നാല് വരെ സ്വീകരിക്കും. ഇന്റര്‍വ്യൂ ജൂണ്‍ ആറിന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2502768.
Post Your Comments