ഇംഗ്ലണ്ട് : ക്രിക്കറ്റ് ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലാദേശിന്റെ കൂറ്റൻ റൺസിനു മുന്നിൽ രണ്ടാം തോൽവി ഏറ്റുവാങ്ങി സൗത്ത് ആഫ്രിക്ക. ഓവൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 21 റൺസിനാണ് സൗത്ത് ആഫ്രിക്ക തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 330 റൺസ് മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്കയ്ക്ക് മറികടക്കാൻ സാധിച്ചില്ല. 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് എടുക്കുവാൻ മാത്രമാണ് സാധിച്ചത്.
BANGLADESH WIN BY 21 RUNS!
What a day for the Tigers – they hit their highest-ever ODI total before some impressive bowling saw them home ? ? ? #SAvBAN SCORECARD ? https://t.co/6wY1jYPAUQ pic.twitter.com/Fd8DlQwLD9
— ICC Cricket World Cup (@cricketworldcup) June 2, 2019
ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികൾ തകർപ്പൻ സ്‌കോർ നേടാൻ ബംഗ്ലാദേശിനെ സഹായിച്ചു. സൗമ്യ സര്‍ക്കാര്‍ (42), മഹ്മുദുള്ള (33 പന്തില്‍ 46) എന്നിവരും മികച്ച പ്രകടനവും കാഴ്ച വെച്ചു. തമീം ഇഖ്ബാല്‍ (16), മുഹമ്മദ് മിഥുന്‍ (21), മൊസദെക് ഹൊസൈന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മഹ്മുദുള്ളയ്‌ക്കൊപ്പം മെഹ്ദി ഹസന്‍ (5) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ,ക്രിസ് മോറിസ് എന്നിവർ രണ്ടു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
How good were these two with the bat earlier?
Their 142-run stand was Bangladesh's highest ever in Cricket World Cups!#RiseOfTheTigers | #SAvBAN | #CWC19 pic.twitter.com/P25KwPosqI
— ICC Cricket World Cup (@cricketworldcup) June 2, 2019
ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയാണ്( 62) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (23), എയ്ഡന്‍ മാര്‍ക്രം (45), ഡേവിഡ് മില്ലര്‍ (38), റസ്സി വാന്‍ ഡര്‍ ഡസ്സന്‍ (41), ജെ.പി ഡുമിനി (45), ആന്‍ഡിലെ ഫെഹ്ലുക്വായോ (8), ക്രിസ് മോറിസ് (10) എന്നിവരാണ് പുറത്തായ താരങ്ങൾ. കഗിസോ റബാദ (13), ഇമ്രാന്‍ താഹിര്‍ (10) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാൻ മൂന്നും, മുഹമ്മദ് സെയ്ഫുദീൻ രണ്ടും, മെഹിദി ഹസൻ, ഷാക്കിബ് അല്‍ ഹസന്‍ എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.
Post Your Comments