തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലം മുഖ്യപ്രതി മുഖ്യപ്രതി അഡ്വ.ബിജു മോഹനന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. കൊച്ചിയിലെ സാന്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഒളിവിലായിരുന്ന ബിജുവിന് ഹക്കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബിജു കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
വിദേശത്തു നിന്നും കൊണ്ടു വന്ന 25 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്തിലെ വലിയ മാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സ്വര്‍ണ കടത്തിന്റെ ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ഡിആര്‍ഐ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ബിജു കൈമാറുന്ന സ്വര്‍ണം കള്ളക്കടത്ത് സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിച്ചിരുന്നത് പ്രകാശനായിരുന്നു.
Post Your Comments